Malayalam lyrics
പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ മലനിരകളിൽ മുകിലലകളിൽ ചേക്കേറുവാൻ അതിരലിയുകയായ് മിഴി വിടരുകയായ് ... ആകാശമേ അമ്മയെപ്പോലെ നെറുകയിൽ നുകരൂ ...മേലെ പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ വളർന്ന നാൾ നടന്ന നാൾ ഒരു നിഴലായ് കൂടെ ഇരുന്നതാണിളവറിയാതെ ഞാൻ ചൊടിമലരുകളിൽ സ്വരമണിയുതിരാറായ് മാറാതെ എന്നോമനേ നിൻ ചാരേ .. പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ ഉയർന്നു നീ പറന്നിനി മതിവരുവതിനായി നിനക്കു ഞാൻ നീലവാനമാവാം .. മണിമലർവനിയിൽ കുറുകുഴലുകളൂതി മാലാഖമാർ പോരുകില്ലേ കൂടെ പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ മലനിരകളിൽ മുകിലലകളിൽ ചേക്കേറുവാൻ അതിരലിയുകയായ് മിഴി വിടരുകയായ് ... ആകാശമേ അമ്മയെപ്പോലെ നെറുകയിൽ നുകരൂ ...മേലെ പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: സംഗീത ശ്രീകാന്ത്
Film/album: എബി
Explore this song
- Singer: സംഗീത ശ്രീകാന്ത്
- Film / album: എബി
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്