Malayalam lyrics
പ്രിയകാമിനീ പ്രാണേശ്വരീ അറിയുമോ നീയെന്റെ ആദ്യാനുരാഗം നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു നീ അറിയുമോ നിന്നോര്‍മ്മതന്‍ സുഗന്ധത്തിലാണു ഞാന്‍ പ്രിയേ പ്രിയ കാമിനീ പ്രാണേശ്വരീ ആ ആ ആ പ്രിയമെഴും നിന്റെ ചെഞ്ചൊടികളിൽ പ്രണയശോണിമ എഴുതിയതോര്‍മ്മയില്ലേ അന്നു നിന്‍ മടിയില്‍ തലചായ്ച്ചു ഞാന്‍ പാടിയ പാട്ടുകള്‍ ഓര്‍മ്മയില്ലേ പ്രിയ കാമിനീ പ്രാണേശ്വരീ അറിയുമോ നീയെന്റെ ആദ്യാനുരാഗം ആ ആ ആ വാര്‍മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ കണ്ടു ഞാന്‍ നിന്‍ നാണത്തില്‍ നീരാടും രാവില്‍ നീലോല്പലമാല ചാര്‍ത്തിയ ദമനനെ മറക്കുമോ മഞ്ചാടിക്കിളിമൈനേ പ്രിയ കാമിനീ പ്രാണേശ്വരീ അറിയുമോ നീയെന്റെ ആദ്യാനുരാഗം
Song video
Song information
Music: പി ശിവറാം
Lyricist: ആശാമോൾ മുരളീധരൻ
Singer: വേരിയസ് ആർട്ടിസ്റ്റ്സ്
Film/album: ഒരു നേരിന്റെ നൊമ്പരം
Explore this song
- Singer: വേരിയസ് ആർട്ടിസ്റ്റ്സ്
- Film / album: ഒരു നേരിന്റെ നൊമ്പരം
- Composer: പി ശിവറാം
- Lyricist: ആശാമോൾ മുരളീധരൻ