Malayalam lyrics

ജാനേജാ ..
പ്രേമമോ
പ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി
മോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയി
ആരാരോ അവനാരോ
അറിയാമോ അവനാരാണാ കള്ളൻ

ഓ ഓ തകധിമി തക
എവിടെ നിൻ നെഞ്ചിലെ താളമേളം
എവിടെ നിൻ ഇളമനസ്സിൻ കളിക്കൊഞ്ചൽ
ആരാരോ അവനാരോ
അറിയാമോ അവനാരാണാ കള്ളൻ
പ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി
ആ ആ..
അകലെനിന്നാലോടിയെത്താൻ തോന്നും
അരികെവന്നാൽ കണ്‍മുന്നിൽ നിൽക്കാൻ വയ്യാ
ഇതിതെന്തുപേരിതിനെന്തുപേരൊന്നു ചൊല്ലാമോ
അനുരാഗമേ അഭിലാഷമേ പ്രണയകൗതുകമേ
ആരാരോ അവനാരോ
അറിയാമോ അവനാരാണാ കള്ളൻ

ആ ആ

ചന്ദ്രബിംബം നോക്കി നിൽക്കും
നെയ്തലാമ്പൽ പൂപോൽ
പാതിവിടരുമ്പോഴുള്ളിൽ തേൻ തുളുമ്പിപ്പോയി
എൻ നെഞ്ചിലെന്നോ കണ്ട സ്വപ്നം
സഫലമാകുന്നു
ഞാൻ കാത്തുനിന്ന സുവർണ്ണനിമിഷം
പൂർണ്ണമാകുന്നു
പ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയി
മോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയി
ആരാരോ അവനാരോ
അറിയാമോ അവനാരാണാ കള്ളൻ

Song video

Watch on YouTube

Song information

Music: ദീപാങ്കുരൻ

Lyricist: കൈതപ്രം

Singer: അശ്വതി വിജയൻ

Film/album: ക്യാമൽ സഫാരി

Explore this song