Malayalam lyrics
തങ്കനിലാവിൻ പൂത്താലി ഒരു താമരനൂലിൻ പൂമാല തരിവള പിരിവള കൈവള കാതില കാൽത്തളയാാരു തരും പിരിക്കുടക്കടുക്കനിട്ടരികത്തു വരുന്നൊരു കുറുമ്പൊത്ത മണവാളൻ എന്റെ കുറുമ്പൊത്ത മണവാളൻ അവൻ പയ്യാരം പറഞ്ഞാൽ പഞ്ചാംഗം ഗണിച്ചാൽ പൊന്നോണം കഴിയുമ്പം കല്യാണം (പിരിക്കടുക്കൻ..) പതിനെട്ടു മുഴമുള്ള ചേല തരും പടിഞ്ഞാറു ചുവക്കണിരാകാശം കൊച്ചരിപ്രാവിന്റെ കുഞ്ഞു തരും കൊച്ചു പച്ചക്കല്ലുള്ള മൂക്കുത്തി കിട്ടാക്കുടവട്ടം കെട്ടി മുത്താൽത്തുടു കമ്മൽ കെട്ടീ തൃത്താലക്കവനെന്നെ കൊത്തിക്കൊണ്ടേ പോകും (പിരിക്കടുക്കൻ..) കടവത്തെക്കാവിൽ കുളിച്ചു തൊഴും കല്യാണച്ചമയങ്ങളഴിച്ചു വെയ്ക്കും വെള്ളോട്ടു കൈവളയഴിച്ചു വെയ്ക്കും വെള്ളിത്തിങ്കൾ വിളക്കുള്ള പൂമാനം ചില്ലും ചില ചിറ്റും ചാർത്തും ചിങ്കാരത്തേവരിറങ്ങും മഞ്ഞൾപൊടി മലരിൻ പൊടി തിരുനെറ്റിക്കുറിയാക്കും (പിരിക്കടുക്കൻ..)
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: കുടമുല്ലപ്പൂ - ആൽബം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കുടമുല്ലപ്പൂ - ആൽബം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി