Malayalam lyrics

തനനനനനന  നനനനാ.. തനനനനനന
പൂമഴയത്ത് മഴയത്ത്..
പൂവാലൻ അണ്ണാനേ കൊച്ചുകുറുമ്പാ
കൈതോലപ്പായയുമായ്  മൂവന്തികാറ്റുവന്നു
കളിവിളക്കും തെളിയിച്ചവൾ കാത്തിരിപ്പുണ്ട്
കൂടെ കഥ പറഞ്ഞു കൂട്ടിരിപ്പുണ്ട്...
പൂമഴയത്ത് മഴയത്ത്..
പൂവാലൻ അണ്ണാനേ കൊച്ചുകുറുമ്പാ

മൂവന്തി മാഞ്ഞിട്ടും രാവേറെയായിട്ടും
രാപ്പാടി കുഴലൂതും പുഴയോരത്ത്
വെണ്ണിലാ മാനത്തെ നക്ഷത്രപാടത്തെ
ചന്ദ്രിക നീരാടും ആറ്റോരത്ത്
മുന്നാഴി കനവുമായ് മൂളിപ്പാട്ടുമായ്
കുഞ്ഞിക്കൈയ്യിൽ ചന്ദനസുഗന്ധവുമായീ
കാതിൽ കഥപറഞ്ഞു നിന്ന പൂങ്കാറ്റേ
കാതിൽ കഥപറഞ്ഞു നിന്ന പൂങ്കാറ്റേ
പൂമഴയത്ത് മഴയത്ത്..
പൂവാലൻ അണ്ണാനേ കൊച്ചുകുറുമ്പാ

ഒന്നാനാം കുന്നിന്മേൽ.. ഓരടിക്കുന്നിന്മേൽ
ഓരായിരം കിളി കഥയുമായി
കരിയിലക്കാറ്റിന്റെ.. കടവത്തെ കുയിലിന്റെ
കദനത്തിൻ കണ്ണീരിൻ കവിതയുമായി
കാടാകെ പാടി നീ.. നാടാകെ ചുറ്റി നീ
നിനച്ചിരിക്കും എന്നരികിൽ ഇനി വരുമെന്നോ
നോവിൻ കഥകളുമായ് നീ വരുമെന്നോ
നോവിൻ കഥകളുമായ് നീ വരുമെന്നോ...

പൂമഴയത്ത് മഴയത്ത്..
പൂവാലൻ അണ്ണാനേ കൊച്ചുകുറുമ്പാ
കൈതോലപ്പായയുമായ്  മൂവന്തികാറ്റുവന്നു
കളിവിളക്കും തെളിയിച്ചവൾ കാത്തിരിപ്പുണ്ട്
കൂടെ കഥ പറഞ്ഞു കൂട്ടിരിപ്പുണ്ട്...
കൂടെ കഥ പറഞ്ഞു കൂട്ടിരിപ്പുണ്ട്...
ഞാനും കഥ പറഞ്ഞു കൂട്ടിരിപ്പുണ്ട്...

Song video

Watch on YouTube

Song information

Music: ഷിജേഷ് കുഞ്ഞുരാമൻ

Lyricist: ഷിജേഷ് കുഞ്ഞുരാമൻ

Singer: പൂർണ്ണശ്രീ

Film/album: കൂട്ടത്തിൽ ഒരാൾ

Explore this song