Malayalam lyrics

ദൂരെ ദൂരെ ആ തീരം
തേടി തേടി ആ മോഹം.. (2)
കഥയറിയാതല്ലയോ കനലാഴിയിലല്ലയോ
കഥയറിയാതല്ലയോ കനലാഴിയിലല്ലയോ
കരൾപിളരും കാലം വന്നു
ഇനി തുഴയുവതെന്തിനു വെറുതേ
ദൂരെ ദൂരെ.. ആ തീരം
തേടി തേടി ആ മോഹം..

പാതിരാക്കാറ്റിലൊരു തേങ്ങലായ്
പാഴ്മുളം തണ്ടിലൊരു ഗാനമായ് (2)
മുള്ളുവീണ വഴിയമ്പലങ്ങൾതൻ
ഉള്ളിലായ്.. ഇവൾ ഏകയായ് (2)
ദൂരെ ദൂരെ.. ആ തീരം
തേടി തേടി ആ മോഹം

പ്രാണനിൽ കാത്ത ചെറുതാരകം
കാർമുകിൽ മൂടുപടമേറിയോ (2)
കാറ്റെടുത്ത കളിമൺ‌ ചെരാതിലെ
നാളമായ്.. ഇവൾ മൂകയായ് (2)

ദൂരെ ദൂരെ ആ തീരം
തേടി തേടി ആ മോഹം..
കഥയറിയാതല്ലയോ കനലാഴിയിലല്ലയോ
കഥയറിയാതല്ലയോ കനലാഴിയിലല്ലയോ
കരൾപിളരും കാലം വന്നു..
ഇനി തുഴയുവതെന്തിനു വെറുതേ..
ദൂരെ ദൂരെ.. ആ തീരം
തേടി തേടി ആ മോഹം..
ദൂരെ ദൂരെ.. ആ തീരം

Song video

Watch on YouTube

Song information

Music: സന്തോഷ് കേശവ്

Lyricist: സുധീർ പരൂർ

Singer: രഞ്ജിത്ത് ഗോവിന്ദ്

Film/album: കൂട്ടത്തിൽ ഒരാൾ

Explore this song