Malayalam lyrics

ഉഹുഹും .. .ഉഹുഹും
താലോലം താരാട്ടാം..താമരപ്പൂവേ നീയുറങ്ങ്
താലോലം താരാട്ടാം..താമരപ്പൂവേ നീയുറങ്ങ്
ആലോലം ചാഞ്ചാട്ടാം..തങ്കക്കിനാവേ നീയുറങ്ങ് ...
അച്ഛന്റെ നെഞ്ചത്ത് ചാഞ്ഞുറങ്ങ്
അമ്പിളിമാമനെ കണ്ടുറങ്ങ്..
ആരോമൽ പൈതലേ നീയുറങ്ങ്
എന്റെ ആത്മാവിൽ പൂവിട്ട തേനുറങ്ങ്
താലോലം താരാട്ടാം..താമരപ്പൂവേ നീയുറങ്ങ്

നാളെ വെളുപ്പിന് നീയുണരുമ്പോൾ..
തുമ്പക്കുടം കൊണ്ട് കൂടൊരുക്കാം
അച്ഛൻ കുന്നിക്കുരുകൊണ്ട് മാല കോർക്കാം (2)

പൊന്നല്ലേ പൂവല്ലേ നീയുറങ്ങ്
പൊന്നല്ലേ പൂവല്ലേ നീയുറങ്ങ്
പുന്നാരക്കണ്ണൊന്നടച്ചുറങ്ങ്...
താലോലം താരാട്ടാം.. താമരപ്പൂവേ നീയുറങ്ങ്

നല്ല കിനാക്കണ്ട് നീയുറങ്ങുമ്പോൾ..
പൊന്നും കുടത്തിന് കൂട്ടിരിക്കാം
അച്ഛൻ കുഞ്ഞിക്കുറുമ്പുകളോർത്തിരിക്കാം.. (2)
മുത്തല്ലേ സ്വത്തല്ലേ നീയുറങ്ങ്
മുത്തല്ലേ സ്വത്തല്ലേ നീയുറങ്ങ്..
എന്റെ ചിത്രവിളക്കല്ലേ നീയുറങ്ങ്..
താലോലം താരാട്ടാം..താമരപ്പൂവേ നീയുറങ്ങ്
ആലോലം ചാഞ്ചാട്ടാം..തങ്കക്കിനാവേ നീയുറങ്ങ് ...
അച്ഛന്റെ നെഞ്ചത്ത് ചാഞ്ഞുറങ്ങ്
അമ്പിളിമാമനെ കണ്ടുറങ്ങ്..
ആരോമൽ പൈതലേ നീയുറങ്ങ്
എന്റെ ആത്മാവിൽ പൂവിട്ട തേനുറങ്ങ്
താലോലം താരാട്ടാം..താമരപ്പൂവേ നീയുറങ്ങ്
..ഉം ഉം ..ഉം

Song video

Watch on YouTube

Song information

Music: സന്തോഷ് കേശവ്

Lyricist: സുധീർ പരൂർ

Singer: കെ ജെ യേശുദാസ്

Film/album: കൂട്ടത്തിൽ ഒരാൾ

Explore this song