Malayalam lyrics

പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളിൽ പതിയെ
വിടർന്നൊരു ഭാവുകമരുളാം ( പൂനിലാ...)
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊൻ നക്ഷത്രം പൂവിതൾകുറി ചാർത്തുമ്പോൾ
അരികെ കനവിൻ തേരിറങ്ങുമ്പോൾ
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)
ഓരോ വസന്തരാവും പനിനീരണിഞ്ഞു നിൽക്കും
ഓരോ നിനവും നിറപറയോടെ നിൻ കിളിവാതിലിലണയും (2)
കാൽചിലമ്പു കിലുങ്ങുമ്പോൾ
കൈവള ചിരി ചിന്നുമ്പോൾ
കണികണ്ടുണരാൻ നീയൊരുങ്ങുമ്പോൾ
പറയാൻ മറന്ന വാക്കുകൾ
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)

Song video

Watch on YouTube

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര

Raaga: ആഭേരി

Film/album: മാനത്തെ കൊട്ടാരം

Explore this song