Malayalam lyrics

കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍

ഒരു കുരുന്നുകുനുചിറകുമായി വരിക ശലഭേ

(കനക )

സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴി പൂട്ടവേ (2)

വേനല്‍ പൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു

(കനക ) (2)

പാതിരാതാരങ്ങളേ എന്നോടു നീ മിണ്ടില്ലയോ (2)

എന്തേയിന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു

Song information

വർഷം: 2000

സംഗീതം: ലൂയീസ് ബാങ്ക്സ്, ശിവമണി

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: എ കെ ദേവി

വരികൾ: മാധവഭദ്രൻ

Album: പുനരധിവാസം

Additional song details

ഗായകർ: ജി വേണുഗോപാൽ, എ കെ ദേവി

വിശദവിവരങ്ങൾ: വാമദേവൻ

Explore this song