Malayalam lyrics

.
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു..
(കനക മുന്തിരികള്‍...)
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു..
.

Song information

വർഷം: 2000

സംഗീതം: ലൂയീസ് ബാങ്ക്സ്, ശിവമണി

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: എ കെ ദേവി

അഭിനേതാക്കൾ: മനോജ് കെ ജയൻ, നന്ദിത ദാസ്

വിശദവിവരങ്ങൾ: Vikas V

വിഡിയോ: അനൂപ് അടൂർ

Album: പുനരധിവാസം

Additional song details

ഗായകർ: ജി വേണുഗോപാൽ

അഭിനേതാക്കൾ: നന്ദിത ദാസ്, മനോജ് കെ ജയൻ

Explore this song