Malayalam lyrics
പൊന്നമ്പലവാസനയ്യൻ എന്റെ സ്വാമി അയ്യപ്പൻ കാടിളക്കി തുടിമുഴക്കി എഴുന്നള്ളുന്നേ… കെട്ടുമേന്തി പേട്ടതുള്ളി കൂട്ടമായെത്തുവോർക്ക് പാദദേഹബലങ്ങൾ നല്കി കാത്തീടുന്നേ, സ്വാമി കലിനാഗക്കെട്ടഴിച്ചു തുണച്ചീടുന്നേ [അയ്യനയൻ സ്വാമിയയ്യൻ എന്റെ അയ്യപ്പൻ ഹരിഹരാത്മജൻ സ്വാമി ശബരിഗിരീശൻ] പമ്പയിൽ കുളിച്ചു തോർത്തി നീലിമലങ്കാടുകേറീ അപ്പാച്ചി മേട്ടിൽ വന്നു ശരണം പാടി അരിയുണ്ടയെറിഞ്ഞിവർ ശബരീപീഠവും താണ്ടി സന്നിധാനത്തണഞ്ഞു തൃ- പ്പടിയെറുന്നൂ, തത്വ മസിയുടെ പൊരുൾ വാഴും നടകാണുന്നൂ [അയ്യനയൻ സ്വാമിയയ്യൻ എന്റെ അയ്യപ്പൻ ഹരിഹരാത്മജൻ സ്വാമി ശബരിഗിരീശൻ] കളഭച്ചാർത്തണിയുമ- ക്കളേബരം കണ്ടു കോടി കരളിൽ സംക്രമ ദീപാവലി തെളിഞ്ഞു മതജാതിഭേദമില്ലാ- തവിരാമം തിരുമുൻപിൽ കദനത്തിന്നറുതിക്കായ് വിളിച്ചുകേണു, ഇഹ പരശാന്തികനിഞ്ഞയ്യൻ അനുഗ്രഹിച്ചു [അയ്യനയൻ സ്വാമിയയ്യൻ എന്റെ അയ്യപ്പൻ ഹരിഹരാത്മജൻ സ്വാമി ശബരിഗിരീശൻ]
Song information
Music: ബിനു ഷിർദ്ദിക്
Lyricist: ജി നിശീകാന്ത്
Singer: വിത്സ്വരാജ്
Film/album: എന്റെ സ്വാമി
Explore this song
- Singer: വിത്സ്വരാജ്
- Film / album: എന്റെ സ്വാമി
- Composer: ബിനു ഷിർദ്ദിക്
- Lyricist: ജി നിശീകാന്ത്