Malayalam lyrics

പൊന്‍തിരിവിളക്കോടെ മണിപ്പൂക്കുലപ്പറയോടെ...
നിന്നെയിന്നെതിരേല്‍ക്കാം പുതുപുണ്യമായ് വരവേല്‍ക്കാം...
ഈ സ്നേഹതീരങ്ങളില്‍ നീ വരൂ... വരൂ...
ആർദ്രയായ് സ്വയം...
പൊന്‍തിരിവിളക്കോടെ മണിപ്പൂക്കുലപ്പറയോടെ...
ഇളവെയില്‍ പൊന്നാട കുടഞ്ഞുടുത്തെത്തുന്ന മലരണിപ്പുലരികളില്‍...
കുറുകുയില്‍ ചങ്ങാതി കണിമരക്കൊമ്പിന്മേല്‍ ഇണയുമായ് പിണങ്ങിടുമ്പോള്‍...
അരുമയാം നിന്റെ കുസൃതി പൂക്കുന്ന മായാജാലമിതേ...
അരുമയാം നിന്റെ കുസൃതി പൂക്കുന്ന മായാജാലമിതേ...
ഇനി നിന്നിലരിയമനസ്സായൊഴുകിയ മധുരിത മധുകണമാവാം...
പുതിയൊരു സൗഹൃദമാവാം...
പൊന്‍തിരിവിളക്കോടെ മണിപ്പൂക്കുലപ്പറയോടെ...
മിഴിച്ചെപ്പില്‍ വിങ്ങുന്ന കണിമുത്തുമണികളെ കുളിർവിരൽക്കുരുന്നാല്‍ മായ്‌ക്കാം...
മയങ്ങുവാന്‍ വൈകുന്ന നിമിഷങ്ങള്‍ ഞാന്‍ നല്ലൊരുറക്കു‌പാട്ടിതളാല്‍ മൂടാം...
ഇനിയുമീ എന്റെ ഹൃദയനാളങ്ങള്‍ വീണാ തന്തികളാക്കാം...
ഇനിയുമീ എന്റെ ഹൃദയനാളങ്ങള്‍ വീണാ തന്തികളാക്കാം...
പകലിന്റെ കവിളില്‍ അഴകാര്‍ന്നിടറിയ പരിഭവസന്ധ്യകള്‍ പോലെ....
പുതിയൊരു സൗരഭമാവാം...
പൊന്‍തിരിവിളക്കോടെ മണിപ്പൂക്കുലപ്പറയോടെ...
നിന്നെയിന്നെതിരേല്‍ക്കാം പുതുപുണ്യമായ് വരവേല്‍ക്കാം...
ഈ സ്നേഹതീരങ്ങളില്‍ നീ വരൂ... വരൂ...
ആർദ്രയായ് സ്വയം...
പൊന്‍തിരിവിളക്കോടെ മണിപ്പൂക്കുലപ്പറയോടെ...

Song video

Watch on YouTube

Song information

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: ആലഞ്ചേരി തമ്പ്രാക്കൾ

Explore this song