Malayalam lyrics
പാട്ടൊന്നു പാടാല്ലോ... കൈത്താളം താ നീ കൂടെവാ പൂന്തോണി പുന്നമരത്ത് തെങ്കാറ്റോ നന്തുണി മീട്ടി ഓളങ്ങൾ മെല്ലെ ചാഞ്ചാടി ചാരെ പാട്ടൊന്നു പാടാല്ലോ.. കൈത്താളം താ നീ കൂടെവാ .. ഹോ കരളാകെ കത്തണ തീയേ കരളാകെ കത്തണ തീയേ മുറിവേറ്റ് പിടഞ്ഞിട നെഞ്ചേ മഴപോലെൻ ഓർമ്മകൾ പെയ്തേ നിറയേ ... പ്രിയമുള്ളവരെന്തിനു പോയി അകലെ ഓ തുഴയുന്ന ഞാനിനിയെന്നും തനിയേ... ദൂരെ ദൂരെ ഏതോ മായാലോകം തേടി എൻ പൂന്തോണി പായുന്നിതാ ..എങ്ങോ പാട്ടൊന്നു പാടാല്ലോ... കൈത്താളം താ നീ കൂടെവാ
Song information
Music: ഹിഷാം അബ്ദുൾ വഹാബ്
Lyricist: ബി കെ ഹരിനാരായണൻ
Singer: വൈഷ്ണവ് ഗിരീഷ്
Film/album: അങ്ങനെ ഞാനും പ്രേമിച്ചു
Explore this song
- Singer: വൈഷ്ണവ് ഗിരീഷ്
- Film / album: അങ്ങനെ ഞാനും പ്രേമിച്ചു
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: ബി കെ ഹരിനാരായണൻ