Malayalam lyrics

പാടീ ഞാൻ

മൂളക്കമാലെ

ഒരു പാട്ട്

തന്നാലെ.

നോക്കീ നീ

വാതിൽക്കലാലെ

ഒരു നോട്ടം

പിന്നാലെ

രസം കേറുന്നേ

കൊതി ഏറുന്നേ

വേവുന്നേ

ഈ പ്രേമത്തള്ളാലെ

കുന്നോളം

കിനാവിനോളം

ഒരു പൂതി

നിന്നാലെ

ഞെരിപിരിപ്പനിവിരിയിലെത്ര

കിടന്നു രാവത്ത്

എരിപൊരിത്തനിവെയിലിലിലെത്ര

നടന്നു ചൂടത്ത് - ഇന്ന്

കാതിലൊരുമണി

കിലുകിലുക്കി

വന്നു ചാരത്ത്

നീ തക്ക നേരത്ത്.

കുടിയിരിക്കലിൽ

ഉരലുലക്കകൾ

ധിമിധിമിക്കലിലായ്

ചങ്കിൽ

പലതരപ്പദമെതിയിലായ്

ഈ പ്രേമപ്പലഹാരം

കുന്നോളം

കിനാവിനോളം

ഒരു പൂതി

പൂത്താകെ!

Song information

Music: ഷഹബാസ് അമൻ

Lyricist: മു.രി

Singer: ഷഹബാസ് അമൻ

Film/album: തമാശ

Explore this song