Malayalam lyrics
പോകൂ നീ രാവേ ... പോകൂ നീ രാവേ ... കൺകാണാ പേമാരി തോരാതെ പെയ്യേ താരങ്ങൾ കണ്മൂടി മായുന്നോ ദൂരേ പ്രാണനാളം കാറ്റിലാടും പാവമാം പക്ഷിതൻ കുഞ്ഞുകൂടിൽ വെണ്ണിലാവോ വന്നതില്ല പാതിരാക്കൂരിരുൾ ഒന്നുമാത്രം ഉൾശ്വാസം പോരാതെ നെഞ്ചാകെ വല്ലാതെ നീറുമ്പോൾ വിൺവാഴും സ്വപ്നങ്ങൾ മണ്ണോടു മണ്ണായിത്തീരുമ്പോൾ ഇനി വരും പുലരിയോ ഉൾരാവായ് പോകയോ ആരുമില്ലാതെ നീ മിഴികൾ പൂട്ട് ഇരവുറങ്ങ് നോവു തീരും നിമിഷമായ് ആ ... ആ ... തീരമേ തീരമേ വിട തരൂ വിട തരൂ തിരകളേ തിരകളേ വിട തരൂ വിട തരൂ തീരമേ തീരമേ വിട തരൂ വിട തരൂ തിരകളേ തിരകളേ വിട തരൂ വിട തരൂ വിട തരൂ വിട തരൂ ... ആ ... വിട തരൂ വിട തരൂ ... ആ ...
Song information
Music: സാം സി എസ്
Lyricist: വിനായക് ശശികുമാർ
Singer: വൈക്കം വിജയലക്ഷ്മി
Film/album: ഫീനിക്സ്
Explore this song
- Singer: വൈക്കം വിജയലക്ഷ്മി
- Film / album: ഫീനിക്സ്
- Composer: സാം സി എസ്
- Lyricist: വിനായക് ശശികുമാർ