Malayalam lyrics

ആഹാ ..ആഹാ..ആഹാ..ആ ..ആ 

കൈക്കോട്ടും കണ്ടിട്ടില്ല.. കൈയ്യിൽ തഴമ്പുമില്ല 

കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല

കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ്

വടക്കും തെക്കും നടന്നു നടുവൊടിയും.. (2)

ആ ..ആ

ആശിച്ചു പെറ്റ മാതാവും..

ആശവറ്റിച്ചു വാഴും പിതാവും

ഇവൻ നന്നാവും കാലം കിനാവു കണ്ടത് 

രണ്ടാം സെമസ്റ്ററിൽ തീർന്നു..

കായ്ക്കാത്ത മോഹം കാണുന്നു ഇവൻ

കേൾപ്പൂ കിനാവും ഏറുന്നു..

ഈ വല്ലാത്ത പഹയന് അധ്വാനം വയ്യാ

പേരും പണവും വേണം ...

കൈക്കോട്ടും...ആ ..ആ

കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല

കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ്

വടക്കും തെക്കും നടന്നു നടുവൊടിയും.. (2)

ആ ..ആ ..ആ ..ആഹാ ..ആ

Song information

Music: ഷാൻ റഹ്മാൻ

Lyricist: വിനീത് ശ്രീനിവാസൻ

Singer: വൈക്കം വിജയലക്ഷ്മി

Film/album: ഒരു വടക്കൻ സെൽഫി

Explore this song