Malayalam lyrics

പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ
ആ പൂക്കുലയേന്തി പൂവൊളി ചിന്തി 
കളംപാട്ടിനു വാ - തുമ്പീ
ഉറഞ്ഞു തുള്ളാൻ വാ - തുമ്പീ 
ഉറഞ്ഞു തുള്ളാൻ വാ
പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ
പുള്ളിപ്പശുവിന്റെ പാലു തരാം
തുമ്പക്കുടത്തിലെ തേനും തരാം 
കടുംതുടിയുടെ താളത്തിലാടാൻ
കളം മായ്ക്കാൻ വാ - തുമ്പീ 
കളം മായ്ക്കാൻ വാ
പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ
നന്തുണിപ്പാട്ടിന്റെ ഈണം കേട്ട്
ചെമ്പകപ്പൂവിന്റെ ചന്തം കണ്ട് 
മുടിയഴിച്ചിട്ട് മുറ്റത്തു വന്ന്
കളം മായ്ക്കാൻ വാ - തുമ്പീ
കളം മായ്ക്കാൻ വാ
പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ
ആ പൂക്കുലയേന്തി പൂവൊളി ചിന്തി 
കളംപാട്ടിനു വാ - തുമ്പീ
ഉറഞ്ഞു തുള്ളാൻ വാ - തുമ്പീ 
ഉറഞ്ഞു തുള്ളാൻ വാ
പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ
ഉറഞ്ഞു തുള്ളാൻ വാ - തുമ്പീ 
ഉറഞ്ഞു തുള്ളാൻ വാ

Song video

Watch on YouTube

Song details

Music: ഔസേപ്പച്ചൻ

Film/album: വരും വരുന്നു വന്നു