Malayalam lyrics

നദിയേ കളകള വള തരാം
കാണാകാറ്റിൽ കുറുകാം
കിളികുലം കൂത്താടും വഴിയേ
തൂവൽ പാലം തേടി പോവാം 
മൊഴിയേ മഴമുകിൽ ചിമിഴുമായി
മാനം നീളെ പൊഴിയാം
വെയിലിനു വേരോടും പകലിൽ
വാവൽ കോലം പോലൊന്നാടാം
നീറുന്നീ ചുണ്ടിൽ തേനിറ്റും ചുണ്ടിനാൽ മുത്തും
ഓടം പാണൻ മീട്ടുന്നോരെ
പഴം പാട്ടിൽ നനയും
നദിയേ കളകള വള തരാം
കാണാകാറ്റിൽ കുറുകാം
കിളികുലം കൂത്താടും വഴിയേ
തൂവൽ പാലം തേടി പോവാം

Song information

Music: ജോർജ് പീറ്റർ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: വിധു പ്രതാപ്ജോർജ് പീറ്റർ

Film/album: ഹാർട്ട് ബീറ്റ്സ്

Explore this song