Malayalam lyrics
നീലമുകിലിൻ മൺകുടത്തിൽ നീരോ പാലോ പനിനീരോ (നീലമുകിലിൻ..) പാരിടമാം കാമുകനേകാൻ പാൽക്കടലിൽ അമൃതാണോ വാനിടത്തിൽ വിരിഞ്ഞു നിന്ന വനപുഷ്പത്തിൻ മധുവാണോ (നീലമുകിലിൻ...) താരകങ്ങൾ പൂത്ത രാവിൻ താമരപ്പൂപ്പൊയ്കയിൽ നീയും നിന്റെ തോഴിമാരും നീരാടുന്നത് കണ്ടല്ലോ (നീലമുകിലിൻ..)
Song information
Music: കണ്ണൂർ രാജൻ
Lyricist: പി ഭാസ്ക്കരൻ
Film/album: രഥചക്രം
Explore this song
- Film / album: രഥചക്രം
- Composer: കണ്ണൂർ രാജൻ
- Lyricist: പി ഭാസ്ക്കരൻ