Malayalam lyrics

നിലാവേ മായുമോ... കിനാവും നോവുമായ്... 
ഇളംതേൻ തെന്നലായ്... തലോടും പാട്ടുമായ്... 
ഇതൾമാഞ്ഞൊരോർമ്മയെല്ലാം...
ഒരു മഞ്ഞുതുള്ളി പോലെ... 
അറിയാതലിഞ്ഞു പോയ്...
നിലാവേ മായുമോ... കിനാവും നോവുമായ്... 
 
മുറ്റം നിറയെ വിങ്ങിപ്പടരും...
മുല്ലക്കൊടി പൂത്തകാലം... 
തുള്ളിത്തുടിച്ചും തമ്മിൽക്കൊതിച്ചും... 
കൊഞ്ചിക്കളിയാടി നമ്മൾ... 
നിറം പകർന്നാടും... നിനവുകളെല്ലാം...
കതിരലിഞ്ഞൊരുങ്ങും മുൻപേ... ദൂരേ... ദൂരേ...
പറയാതെ അന്ന് നീ മാഞ്ഞുപോയില്ലേ...
നിലാവേ മായുമോ... കിനാവും നോവുമായ്... 
ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി
ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ....
നീലക്കുന്നിൻമേൽ പീലിക്കൂടിന്മേൽ... 
കുഞ്ഞുമഴവീഴും നാളിൽ... 
ആടിക്കൂത്താടും മാരിക്കാറ്റായ് നീ...
എന്തിനിതിലേ പറന്നൂ...
ഉള്ളിലുലഞ്ഞാടും... മോഹപ്പൂക്കൾ വീണ്ടും... 
വെറും മണ്ണിൽ വെറുതേ പൊഴിഞ്ഞൂ... ദൂരേ... ദൂരേ...
അതു കണ്ടു നിന്ന് നിനയാതെ നീ ചിരിച്ചൂ... (പല്ലവി)

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്ര

Raaga: പീലു

Film/album: മിന്നാരം

Explore this song