Malayalam lyrics

നിലാവ് പെയ്യും വിലോലമാം രാവിൻ പുഴയോരം

പാതിരാ പിന്നിട്ട നേരം...

അരികെ കടന്നുപോം കുളിർതെന്നൽ തോളിൽ

അരികെ കടന്നുപോം കുളിർതെന്നൽ തോളിൽ

തലചായ്ച്ചു വന്നു നിശാപുഷ്പഗന്ധം ...

നിലാവ് പെയ്യും വിലോലമാം രാവിൻ പുഴയോരം

പാതിരാ പിന്നിട്ട നേരം...

വെറുതേയിതേതോ കനവും നോവുകൾ

അകതാരിൽ വീർപ്പിട്ടു മൊഴിയില്ലാതെ

പറയുവാൻ ബാക്കിവച്ചതറിയാതെ

പോയൊരു നിനവായ് ഞാൻ നിൽപ്പൂ..

വെറുതെ മൂകം മൂകം മൂകം മൂകം

ഓ ...

നിലാവ് പെയ്യും വിലോലമാം രാവിൻ പുഴയോരം

പാതിരാ പിന്നിട്ട നേരം...

ഉം ...

Song information

Music: ഡോ ഗോപാൽ ശങ്കർ

Lyricist: യതീന്ദ്രൻ മാസ്റ്റർ

Singer: വിജയ് യേശുദാസ്

Film/album: പാപ്പാസ്

Explore this song