Malayalam lyrics
നിലാവു തിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ വിദൂരവാനിൽ പാറിപ്പാറി.. തളർന്നു പോകുന്നോ കിനാവുചൂടിൽ ഈയൽ തുമ്പീ... സ്വയം മറന്നോ നീ കെടാതെയാളും മോഹത്തീയിൽ.. പറന്നു വീഴുന്നോ അകനോവായ് നീ പ്രിയരിൽ.. നിലയോർക്കാതീ ചുഴിയിൽ അറിയാക്കടലാഴമിറങ്ങിയുലഞ്ഞു.. കണിത്തോണിപോലോ നിലാവുതിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ വിദൂരവാനിൽ പാറിപ്പാറി തളർന്നു പോകുന്നോ പായും മിഴി ചിമ്മിടുന്ന നേരം കളയാതെ കാണാൻ കഴിയാത്ത ദൂരമേറാൻ കൊതിയായ് കുറുവഴി തിരയവേ കുറുകി വീണൊന്നു പതറവേ ഒരു മനമുരുകവേ മകനെയോർത്തുള്ളു പിടയവേ പൊരുളേതോ പൊഴിയേതോ കഥയെന്തോ വിധിയെന്തോ വരമായ്ച്ചു വരച്ചിനി മാറ്റുവതാമോ ശിരോലേഖനം ഓ നിലാവു തിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ വിദൂരവാനിൽ പാറിപ്പാറി.. തളർന്നു പോകുന്നോ കിനാവുചൂടിൽ ഈയൽ തുമ്പീ... സ്വയം മറന്നോ നീ കെടാതെയാളും മോഹത്തീയിൽ.. പറന്നു വീഴുന്നോ ചാരേ.. ചിരിയേകിനിന്ന ലോകം ഞൊടിയാലേ മായും എരിയുന്ന നിന്റെ നോവിൽ അകലെ തരിവളക്കിലുക്കവും.. കനവു തൂകുന്ന മിഴികളും പടികടന്നകലവേ നിഴലിതേ നിന്റെ തുണയിനി പകൽ പോകേ.. നിഴൽ മായേ ഇരവാകെ ഇനി നീയേ മറയത്തൊരു കൈയ്യുവിടാതെ കറക്കും കാറ്റാടി നീയോ...ഓ നിലാവു തിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ വിദൂരവാനിൽ പാറിപ്പാറി.. തളർന്നു പോകുന്നോ കിനാവുചൂടിൽ ഈയൽ തുമ്പീ... സ്വയം മറന്നോ നീ കെടാതെയാളും മോഹത്തീയിൽ.. പറന്നു വീഴുന്നോ അകനോവായ് നീ പ്രിയരിൽ.. നിലയോർക്കാതീ ചുഴിയിൽ അറിയാക്കടലാഴമിറങ്ങിയുലഞ്ഞു.. കണിത്തോണിപോലോ നിലാവു തിങ്കൾ തേടിപ്പോകും.. കിളിക്കുരുന്നോ നീ വിദൂരവാനിൽ പാറിപ്പാറി.. തളർന്നു പോകുന്നോ
Song video
Song information
Music: ഗോപി സുന്ദർ
Lyricist: ലഭ്യമായിട്ടില്ല
Singer: നജിം അർഷാദ്
Film/album: വിശ്വാസം അതല്ലേ എല്ലാം
Explore this song
- Singer: നജിം അർഷാദ്
- Film / album: വിശ്വാസം അതല്ലേ എല്ലാം
- Composer: ഗോപി സുന്ദർ
- Lyricist: ലഭ്യമായിട്ടില്ല