Malayalam lyrics

പുലരൊളി മെല്ലെ പനിനീർ മൊട്ടുവിരിഞ്ഞപോലെ (2)

അഴകേ നീയെന്റെ മുന്നിൽ വന്നു 

അറിയാതെന്നുള്ളിൽ കടന്നിരുന്നു......കടന്നിരുന്നു 

കവിതയിൽ താളം തുടിച്ചപോലെ രജനിയിൽ തിങ്കളുദിച്ചപോലെ (2)

നിറയൂ നീയെന്റെ ജീവിതത്തിൽ 

തെളിദീപമായി തെളിഞ്ഞുനിൽക്കൂ.....തെളിഞ്ഞുനിൽക്കൂ 

ആദ്യാനുരാഗത്തിൽ ലജ്ജയിൽ നിന്മുഖം 

ആകെ ചുവന്നു തുടുത്തിരുന്നു ആ.....ആ........ആ (2)

അതുകണ്ടു കൊതിപൂണ്ട് നിന്നൊരീ ഞാൻ......(2)

അടിമുടി കോരിത്തരിച്ചുപോയി..............(2)

                               (പുലരൊളി......കടന്നിരുന്നു)

നിൻപ്രേമ പൂജയ്ക്കായി പൂക്കളുമായി ഞാൻ 

എന്നേ ഒരുങ്ങി ഒരുങ്ങി നിൽപ്പൂ ആ.....ആ.......ആ(2)

ഒരു മോഹം ഒരു ദാഹം എന്നുമെന്നിൽ(2)

നിറകതിർതൂകി തെളിഞ്ഞുനില്പ്പൂ (2)

                              (പുലരൊളി......കടന്നിരുന്നു)

Song video

Watch on YouTube

Song information

Music: എം കെ അർജ്ജുനൻ

Lyricist: ലഭ്യമായിട്ടില്ല

Singer: നിഖിൽ മേനോൻരാധികാ തിലക്

Raaga: മോഹനം

Film/album: അനാമിക

Explore this song