Malayalam lyrics
ലോകൈകനാഥന് ജന്മം നല്‍കിയ അമ്മേ നീയെത്ര ധന്യ ..അമ്മേ നീയെത്ര ധന്യ ഉണ്ണിയീശനെ പാലമൃതൂട്ടിയ അമ്മേ നീയെത്ര ധന്യ ..അമ്മേ നീയെത്ര ധന്യ ലോകൈകനാഥന് ജന്മം നല്‍കിയ അമ്മേ നീയെത്ര ധന്യ ..അമ്മേ നീയെത്ര ധന്യ ഉണ്ണിയീശനെ പാലമൃതൂട്ടിയ അമ്മേ നീയെത്ര ധന്യ ..അമ്മേ നീയെത്ര ധന്യ താരാട്ടു പാടുവാന്‍ താളം പിടിയ്ക്കുവാന്‍ താരിളം മേനിയെ പുല്‍കിടാനും പൂനിലാപ്പാല്‍പോല്‍ പുഞ്ചിരി തൂകും പൂങ്കവിള്‍ തെരുതെരെ മുത്തിടാനും ഭാഗ്യമേകിയ താതന്‍ സ്തുത്യന്‍ ശുദ്ധരില്‍ ശുദ്ധന്‍ വന്ദ്യനെന്നും ലോകൈകനാഥന് ജന്മം നല്‍കിയ അമ്മേ നീയെത്ര ധന്യ ..അമ്മേ നീയെത്ര ധന്യ ഉണ്ണിയീശനെ പാലമൃതൂട്ടിയ അമ്മേ നീയെത്ര ധന്യ ..അമ്മേ നീയെത്ര ധന്യ വേദങ്ങളോതുവാന്‍ കീര്‍ത്തനം പാടുവാന്‍ വേദനിക്കുന്നോരെ താങ്ങിടാനും പല്ലവംപോലുള്ളാ വിരലുകള്‍ കൂട്ടി ആദ്യാക്ഷരങ്ങള്‍ കുറിച്ചിടാനും ഭാഗ്യമേകിയ താതന്‍ സ്തുത്യന്‍ ശുദ്ധരില്‍ ശുദ്ധന്‍ വന്ദ്യനെന്നും ലോകൈകനാഥന് ജന്മം നല്‍കിയ അമ്മേ നീയെത്ര ധന്യ കാലിത്തൊഴുത്തില്‍ ജാതനാമീശോയെ സ്നേഹിച്ചു പാലിച്ചൊരമ്മയെപ്പോല്‍ ജീവന്നഭയം നല്‍കാന്‍ ഭാഗ്യം ഏകണേ ഏഴകള്‍ക്കെന്നുമെന്നും ഏകണേ ഏഴകള്‍ക്കെന്നുമെന്നും ഏകണേ ഏഴകള്‍ക്കെന്നുമെന്നും ലല്ലല്ല ലാലലല്ല ലാലലാലല്ല
Song video
Song information
Music: എം കെ അർജ്ജുനൻ
Lyricist: കെ എൽ ശ്രീകൃഷ്ണദാസ്ജിജി തോംസൺ
Singer: ജി വേണുഗോപാൽ
Film/album: അനാമിക
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: അനാമിക
- Composer: എം കെ അർജ്ജുനൻ
- Lyricist: കെ എൽ ശ്രീകൃഷ്ണദാസ്ജിജി തോംസൺ