Malayalam lyrics
നീലാംബരീ പ്രിയഭൈരവീ (2) ആരോഹണം അതിമോഹനം (2) നീയേകുമതിലേറെ സമ്മോഹഭാവം (നീലാംബരീ...) താരണിച്ചില്ലയിൽ ചാഞ്ചാടും കാണാക്കടമ്പിന്റെ പൂമേടയിൽ ആവണിത്തുമ്പികൾക്കാനന്ദം(2) കാണാക്കടമ്പിന്റെ പൂമേടയിൽ മായാമയൂരങ്ങളാകുന്നു നാം (2) ദൂരെയഴകിൻ പീലിയുതിരും മാരിമുകിലിൻ തേരിലുയരാം വിണ്ണിന്റെ വെൺ തൂവൽ കൊണ്ടെ വരാം (നീലാംബരീ,,..) വാരിളം തിങ്കളെ താരാട്ടും ആയിരം കൈകളിൽ അമ്മാനം(2) മഞ്ഞിന്റെ പൂപ്പാടം മൂടി സ്വയം മങ്ങുന്ന മായുന്ന നഗരങ്ങളിൽ (2) താരനിരകൾ ഹേയ....പൊന്നു പൊതിയേ ഹോ ഹോ..മിന്നി മറയാൻ തെന്നിയകലാൻ ആലോലമതിലോല പൂന്തെന്നലായ് (നീലാംബരീ...)
Song information
Music: രഘു കുമാർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Film/album: മായാമയൂരം
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: മായാമയൂരം
- Composer: രഘു കുമാർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി