Malayalam lyrics

നീല നീല മിഴികളോ ....

നീ അലിഞ്ഞ മൊഴികളോ ...

ഈറനായ നിശകളിൽ ....

നീ നനഞ്ഞ വഴികളിൽ..

നിലാവായ് തിളങ്ങുന്നു ദൂരെ   (2)

ഈ ഹൃദയമിതിൽ മധുനിറയും

പ്രണയമറിഞ്ഞോ നീ ...

ഞാൻ ഇതുവരെയായ്

കരുതിയൊരീ നിനവുകളാദ്യമായ്..

കാതിൽ വന്നു ചൊല്ലുവാൻ

ഓർത്തിരുന്ന കവിതയോ...

നിലാവായ് തിളങ്ങുന്നു ദൂരെ ...

നീല നീല മിഴികളോ ....

നീ അലിഞ്ഞ മൊഴികളോ ...

ഈ.. കനലെരിയും കരളണിയും

വിരഹമറിഞ്ഞോ നീ ....

ഈ നടവഴിയിൽ വിതറിയൊരീ മലരുകളാകവേ

കാൽ നഖേന്ദു ചൂടുവാൻ

കാത്തിരുന്നു നിമിഷമോ ..

നിലാവായ് തിളങ്ങുന്നു ദൂരെ ...

നീല നീല മിഴികളോ ....

നീ അലിഞ്ഞ മൊഴികളോ ...

ഈറനായ നിശകളിൽ ....

നീ നനഞ്ഞ വഴികളിൽ..

നിലാവായ് തിളങ്ങുന്നു ദൂരെ

Song information

Music: എം ജയചന്ദ്രൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: വിജയ് യേശുദാസ്

Film/album: എന്റെ മെഴുതിരി അത്താഴങ്ങൾ

Explore this song