Malayalam lyrics
നിലാത്തുമ്പി വരൂ നിഴല്‍ തംബുരു തരൂ മണിത്തിങ്കളിന്നിതാ മറക്കാത്തൊരു മുഖം നിശാഗന്ധികള്‍ തരും നിനക്കായൊരു സുഖം മഴക്കാടുകള്‍ തരും മയങ്ങാനൊരു വരം ഹോ ഹോയ് താലി കനവില്‍ താഴമ്പൂവും തങ്കമായ് മാറുമോ സ്നേഹക്കുളിരില്‍ ചായും നേരം ജീവനായ് തീരുമോ പാടിയത് ഒരു വരി ആകാം പാലിനും അതേ നിറം ചൂടിയത് ഒരു ദലം ആകാം തേനിനും അതേ മണം താലോലം മിഴി താലോലം ഇനി നീ ഉറങ്ങു സഖി ഓ ഹോയ് പാവം ഏതോ കാറ്റില്‍ തേങ്ങും നാളം ഈ ജീവിതം മോഹ ചിറകില്‍ പാറും നേരം താഴെ ഈ സാഗരം നോവിലും ഒരു കരം ഏകാം പൂവിലും അതേ സുഖം രാമഴയുടെ ശ്രുതി മീട്ടാം ഓര്‍മ്മയില്‍ ഒരേ സ്വരം താലോലം മിഴി താലോലം ഇനി നീ ഉറങ്ങു സഖി ഓ ഹോയ്
Song information
Music: വിദ്യാസാഗർ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Film/album: ദൈവത്തിന്റെ മകൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ദൈവത്തിന്റെ മകൻ
- Composer: വിദ്യാസാഗർ
- Lyricist: എസ് രമേശൻ നായർ