Malayalam lyrics
നിറതിങ്കളേ തിരി താഴ്ത്തുമോ ഇടനെഞ്ചിലെ ശ്രുതി കേൾക്കുമോ ഇനിയെന്തിനീ പരിഭവം ഇതൾ വാടുമീ സുമദളം മിഴിവാർക്കുമീ ജലകണം ചൊല്ലു നീ... (നിറതിങ്കളേ...) പനിനീരിലൊഴുകും പൂന്തോണിപോലെ നാമൊന്നിച്ചൊഴുകും ഈ യാത്രയിൽ പേരിനായ് - മാത്രമോ നിൻ കൺകളിൽ കൗതുകം - പൂക്കുമേതോ സൗഹൃദം വിടരാതെ വാടും മനപ്പൂവിനുള്ളിൽ മുഖം ചായ്ച്ചുറങ്ങാൻ പോയി (നിറതിങ്കളേ...) വിൺകോണിലുരുകും പകൽസൂര്യനായി നീയെന്റെയുള്ളിൽ ഇളവേൽക്കവേ അലിയാൻ - മാറിലോ നിൻ വാക്കിലെ കിലുക്കം - ആർദ്രമാം സാന്ത്വനം നീയില്ലയെങ്കിൽ ഞാനെൻ തപസ്സിൽ വാത്മീകമൗനം തേടാം (നിറതിങ്കളേ...)
Song video
Song information
Music: ബാലഭാസ്ക്കർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: മംഗല്യപ്പല്ലക്ക്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മംഗല്യപ്പല്ലക്ക്
- Composer: ബാലഭാസ്ക്കർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി