Malayalam lyrics

നീയൊരു വസന്തമായി എന്നരികെ
നീയൊരു സുഗന്ധമായി എന്നുയിരേ (2 )
നീയെൻ അരികിലുള്ളപ്പോൾ
മൗനനൊമ്പരങ്ങളങ്ങകലേ
നീയൊരു വസന്തമായി എന്നരികെ
നീയൊരു സുഗന്ധമായി എന്നുയിരേ

നിന്നളകങ്ങളിൽ ഉമ്മ വെച്ചിളംതെന്നൽ
വന്നൊരു രഹസ്യം കാതിൽ പറഞ്ഞു (2)
എൻ പ്രിയതോഴനോടോതുവാൻ കരുതിയ
പരിഭവമപ്പോൾ മൊഴിഞ്ഞതാവാം
പിച്ചകപ്പൂമണമോലുന്ന നിൻ സ്നേഹ
സ്പർശമെൻ സിരകളെ തഴുകിയതാവാം
നീയൊരു വസന്തമായി എന്നരികെ
നീയൊരു സുഗന്ധമായി എന്നുയിരേ

നിന്നധരങ്ങളിൽ വിരിയുന്ന പുഞ്ചിരി
പാൽ നിലാവുപോലെങ്ങും പരന്നൂ (2)
ഒന്നിച്ചു കോർത്തൊരു തങ്കക്കിനാക്കൾതൻ
പൊൻശോഭ നമ്മെ പുണർന്നതാവാം
സ്വപ്നങ്ങൾ ഒളിക്കും നിൻ മിഴിക്കോണിലെ
മത്സ്യങ്ങളാക്കഥ പറഞ്ഞതാകാം
(നീയൊരു വസന്തമായി)

Song video

Watch on YouTube

Song information

Music: എം ആർ രാജാകൃഷ്ണൻ

Lyricist: പത്മജാ രാധാകൃഷ്ണൻ

Singer: വിനീത് ശ്രീനിവാസൻശ്വേത മോഹൻ

Film/album: മിസ്റ്റർ ബീൻ

Explore this song