Malayalam lyrics

പാട്ടു പാടാൻ  കൂട്ടു കൂടാൻ 
ആടിപ്പാടാൻ  പാട്ടിലാക്കാൻ 
ഒത്തുചേരാം ചേർന്നിരിക്കാം
ചുറ്റിയടിക്കാം ആഘോഷിക്കാം
അലകൾ പോലെ നമ്മുടെ സ്നേഹം
വാനം പോലെ നമ്മുടെ മോഹം
ആഴിത്തിരകളിൽ മുങ്ങിത്തപ്പി
മുത്തും പവിഴോം കോർത്തെടുക്കാം
(പാട്ടു പാടാം)

പ്രണയത്തിൻ ഉന്മാദ ലഹരിയിൽ ഒഴുകാം
സ്നേഹത്തിൻ സൗധങ്ങൾ പണിതുയർത്താം
ആരോടും പറയാത്ത കഥകൾ പോലെ
സൗഹൃദമെന്നൊരു കൊട്ടാരം (2 )
കുയിലുകൾ പോലെ പാടാം
മയിലുകൾ പോലെ ആടാം
പറവകളായി  പറന്നീടാം
കളിയാടാം വിളയാടാം
നിറ താള മേള തപ്പിനൊപ്പം
പാട്ടുപാടാൻ 

സ്നേഹത്തിൻ വാസന്ത സ്വപ്നത്തിലൊഴുകാം
മോഹത്തിൻ മലരുകൾ കൊരുത്തെടുക്കാം
എന്നെന്നും വാടാത്ത പൂക്കൾ പോലെ
സൗഹൃദമെന്നൊരു പൂന്തോട്ടം (2)

പൂവുകളായി പൂക്കാം
പൂമ്പാറ്റയായി മാറാം
തേനുണ്ട്  പാറിപ്പറക്കാം
മണമേകാം ഉയിരേകാം
ഇനി പറന്നു പറന്നു മറന്നു നമ്മൾ
(പാട്ടു പാടാൻ )

Song video

Watch on YouTube

Song information

Music: എം ആർ രാജാകൃഷ്ണൻ

Lyricist: പത്മജാ രാധാകൃഷ്ണൻ

Singer: വിധു പ്രതാപ്അലക്സ്‌

Film/album: മിസ്റ്റർ ബീൻ

Explore this song