Malayalam lyrics
നീയേ നെഞ്ചിൽ ഞാവൽച്ചുണ്ടാൽ നീലം തൊടാൻ നേരമെന്തേ വാതിൽ മുന്നിൽ മേലേ നിന്നും ആരോ മുകിൽ നോവ് തൂകീ മാരൻ വണ്ടായി ഞാനോ ചെണ്ടായി തേനെൻ ഇതൾവിരൽ നൽകേ കോളങ്ങുണ്ടായി നീരമ്പായി വീണ് നമ്മിൽ തുടലുകളായി (നീയേ) കനവുകളാൽ നാമെഴുതി വീശും കവിതമാഞ്ഞീ നനവ് വീഴേ മുറിവുകളാൽ ആ രതിമയൂരം പുളയുകയായ് തീമഴയിലാഴെ (നീയേ) മഴവലയിൽ നീ തടവിലായാൽ പിടയുമേ ഞാൻ ഇരുളിലാകെ മഴയകലെ രാപ്പറവയായാൽ തഴുകിടുമേ പൂവുടലിലേറേ (നീയേ)
Song information
Music: സൂരജ് എസ് കുറുപ്പ്
Lyricist: സുജേഷ് ഹരി
Singer: മൃദുല വാര്യർസൂരജ് എസ് കുറുപ്പ്
Raaga: ചാരുകേശി
Film/album: മിണ്ടിയും പറഞ്ഞും
Explore this song
- Singer: മൃദുല വാര്യർസൂരജ് എസ് കുറുപ്പ്
- Film / album: മിണ്ടിയും പറഞ്ഞും
- Composer: സൂരജ് എസ് കുറുപ്പ്
- Lyricist: സുജേഷ് ഹരി