Malayalam lyrics
നീയെ ഭൂവിൻ നാദം രൂപം വീറായ് മുന്നിൽ മാറും നേരം വീഴാതെങ്ങും നീളും നാളം നീയേ തീയായ് ആളും ലോകം പാശബന്ധനാത് സർവ്വം മോചയ ജീവദായിനീ ഹെ നാരീ നീ മഹിതചരിതമതേറെ പറയുവതിന്നിനി നേരം മതിയാവതില്ലിഹ ബാലെ പരിചൊടു പോവുക നീയേ മതി ശോകഭാവമേതേറെ മതിയിൽ നിൻ ഉൾമുഖമാകെ ഉണർന്നാൽ നീ നിർജ്ഝരി മാതെ വളർന്നീടു ഈ ജഗത്താകെ നീയേ നാരീ മഹാബലരൂപിണി നിൻ പദധൂളിയിൽ മായുമീ നാകമേ മഹാസൂര്യമതിശുഭതാരക പ്രോജ്ജ്വലമീമുഖം വാഴണമീ വിധേ ഈ പാട്ടിന്റെ സാഹിത്യം/വരികൾ നമുക്ക് ലഭ്യമാക്കി ഈ ഗാനത്തിനെ സമ്പൂർണ്ണമാക്കിയ ഗാനരചയിതാവ് ധന്യക്ക് നന്ദിയും കടപ്പാടും
Song information
Music: സൂരജ് എസ് കുറുപ്പ്
Lyricist: ധന്യ സുരേഷ് മേനോൻ
Singer: രേണുക അരുൺ
Film/album: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള
Explore this song
- Singer: രേണുക അരുൺ
- Film / album: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള
- Composer: സൂരജ് എസ് കുറുപ്പ്
- Lyricist: ധന്യ സുരേഷ് മേനോൻ