Malayalam lyrics
നാം പാടുമ്പോൾ വിണ്ണിൻ പുഷ്പങ്ങൾ തുടുക്കും പൂവാകെ തുടുക്കും ലാവണ്യം തുമ്പപ്പൂന്തേനുണ്ണും തുമ്പിക്കും മക്കൾക്കും പൊന്മേഘത്തേന്മാവിൽ കുടിവെയ്ക്കും മൈനയ്ക്കും കണ്ണിൽ സ്വപ്നങ്ങൾ വെഞ്ചാമരം ചൂടി എത്തുന്നിതാ ഉല്ലാസം ഈ ആഘോഷം ഈ പാട്ടിൽ ചേർക്കാൻ വാ ഈ പൂങ്കാറ്റിൻ സ്നേഹസംഗീതം പറക്കും പൊൻതൂവൽ കുറിക്കും സന്ദേശം മൈലാടുമീക്കാടും മാനോടുമീ മേടും മൗനത്തിനീക്കൂടും വാത്സല്യം തൂകുമ്പോൾ ആകാശപുഷ്പങ്ങളറിയാതെയാത്മാവിൽ മൂടുന്നിതാ ഈ മണ്ണിൽ ഈ വിണ്മേട്ടിൽ ഇന്നാഹ്ളാദ സാമ്രാജ്യം
Song video
Song information
Music: കീരവാണി
Lyricist: കെ ജയകുമാർ
Singer: കെ എസ് ചിത്ര
Film/album: സ്വർണ്ണച്ചാമരം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സ്വർണ്ണച്ചാമരം
- Composer: കീരവാണി
- Lyricist: കെ ജയകുമാർ