Malayalam lyrics
നിനക്കായ് ദേവാ പുനര്‍ജ്ജനിക്കാം ജന്മങ്ങൾ ഇനിയും ഒന്നുചേരാം(2) അന്നെന്റെ ബാല്യവും കൌമാരവും നിനക്കായ് മാത്രം പങ്കുവയ്കാം ഞാൻ പങ്കു വെയ്ക്കാം (നിനക്കായ്…) നിന്നെയുറക്കുവാൻ താരാട്ടു കട്ടിലാ ണിന്നെൻ പ്രിയനേ എൻ ഹൃദയം (2) ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ നിന്നെ വര്‍ണ്ണിച്ചു ഞാൻ ആദ്യമായ് പാടിയ താരാട്ടു പാട്ടിന്റെ ഈണമല്ലേ താരാട്ടു പാട്ടിന്റെ ഈണമല്ലേ (നിനക്കായ്…) ഇനിയെന്റെ സ്വപ്നങ്ങൾ നിന്റെ വികാരമായ് പുലരിയും പൂക്കളും ഏറ്റുപാടും (2) ഇനിയെന്റെ വീണാ തന്ത്രികളില്‍ നിന്നെക്കുറിച്ചേ ശ്രുതിയുണരൂ ഇനിയെന്നോമലേ നിന്നോര്‍മ്മ തൻ സുഗന്ധത്തിലെന്നും ഞാനുറങ്ങും സുഗന്ധത്തിലെന്നും ഞാനുറങ്ങും (നിനക്കായ്…) ---------------------------------------------------------------------
Song information
Music: ബാലഭാസ്ക്കർ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Singer: സിന്ധു പ്രേംകുമാർ
Film/album: നിനക്കായ്
Explore this song
- Singer: സിന്ധു പ്രേംകുമാർ
- Film / album: നിനക്കായ്
- Composer: ബാലഭാസ്ക്കർ
- Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ