Malayalam lyrics

ആരാണു നീയെനിക്കോമലേ
ആരാണു നീയെനിക്കാരോമലേ
ചിന്തകളിൽ എൻ രാഗസ്വപ്നങ്ങളിൽ
എന്നിലെയെന്നെ ഉണർത്തും വികാരമേ
ആരു നീ ആരു നീ ആരോമലേ ആരോമലേ (ആരാണു...)

അറിയാതെന്നാത്മാവിൽ വർണ്ണപുഷ്പങ്ങൾ തൻ
സിന്ദൂരക്കുറി ചാർത്താൻ വന്നവളോ ആ...
അറിയാതെന്നാത്മാവിൽ വർണ്ണപുഷ്പങ്ങൾ തൻ
സിന്ദൂരക്കുറി ചാർത്താൻ വന്നവളോ
ഒരു ദുഃഖഗാനത്തിൻ ശ്രുതി കേട്ടു വന്നെന്റെ
ചേതനക്കുണർവ്വു പകർന്നവളോ
ആരു നീ ആരു നീ ആരോമലേ ആരോമലേ (ആരാണു...)

ഹൃദയരഞ്ജിനിയാമെൻ പൊന്മണി വീണയിൽ
പുതിയൊരു രാഗം പകർന്നവളോ ആ...
ഹൃദയരഞ്ജിനിയാമെൻ പൊന്മണി വീണയിൽ
പുതിയൊരു രാഗം പകർന്നവളോ
ജീവതാളമായ് എന്നിൽ ലയിച്ചവളോ
സംഗീതബിന്ദുവായ് എന്നിലലിഞ്ഞവളോ
ആരു നീ ആരു നീ ആരോമലേ ആരോമലേ (ആരാണു...)

Song information

Music: ബാലഭാസ്ക്കർ

Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ

Singer: ഉണ്ണി മേനോൻ

Film/album: നിനക്കായ്

Explore this song