Malayalam lyrics

നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2)
മദനോത്സവ നൃത്ത മേള മധുരോത്സവ നൃത്ത മേള (2)
നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി 
കവിളിനയില്‍ പൂക്കും കുങ്കുമമോ
നിന്‍റെ കൗമാര ലജ്ജ തന്‍ സംഭ്രമമോ (2)
ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരിയോ
പണ്ടത്തെ തോഴനുള്ള ചുംബനമോ
നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2)
കല്‍പ്പനയില്‍ കാണും കതിര്‍ മണ്ഡപമോ
നീ കാത്തിരിക്കും മധുവിധു വിണ്ടലമോ
മനസ്സില്‍ തെളിയുന്ന സങ്കല്‍പ്പമോ 
നിന്‍റെ മണിമാരന്‍ നീര്‍ത്തുന്ന പൂതല്പ്പമോ(2)
നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി (2)
മദനോത്സവ നൃത്ത മേള മധുരോത്സവ നൃത്ത മേള (2)
നിന്‍റെ ഈ കണ്ണുകളില്‍ ഈ രാത്രി

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: പി ഭാസ്ക്കരൻ

Singer: ഉണ്ണി മേനോൻ

Film/album: രഥചക്രം

Explore this song