Malayalam lyrics
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം (2) പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനം നിന്നെ പ്രണയിക്കുമീ സുദിനം നിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയം അരികിൽ വീണ്ടും വിടരാൻ നമ്മൾ ശലഭങ്ങൾ ആകുന്ന സുദിനം (2) പറയാനേറെ പറയാതെ മൗനം അരികിൽ അണയും നിമിഷങ്ങൾ കള്ളനും കള്ളിയും കടമിഴിയിലാരൊ കഥ പറയും സുദിനം കളമെഴുതും സുദിനം നിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയം അഴകുള്ള കൗമാരം കനവിന്റെ താലത്തിൽ നിറമേഴുമാടുന്ന സുദിനം (2) കരളിൽ നീളെ നുരപോലെ മോഹം വിടരും പടരും കുളിരോടെ വിങ്ങുമി സന്ധ്യയിൽ പിരിയുവാനാവാതെ വിരഹിതമായി മൗനം വിടപറയുന്ന ദിനം നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം (2) പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനം നിന്നെ പ്രണയിക്കുമീ സുദിനം നിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയം
Song information
Music: വിനു തോമസ്
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: റിയാ രാജു
Film/album: ഡോക്ടർ ലൗ
Explore this song
- Singer: റിയാ രാജു
- Film / album: ഡോക്ടർ ലൗ
- Composer: വിനു തോമസ്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ