Malayalam lyrics

നാട്ടുമാവിലൊരു മൈന

കൂട്ടു പോരുമോ മൈന

എന്‍ കിനാവിലെ കൂട്ടിനുള്ളിലെ മായാ മൈന

നീ എന്‍ മൈന

(നാട്ടുമാവിലൊരു )

ആഹാ.. കുന്നിറങ്ങിക്കളിക്കണ കുഞ്ഞുമഴക്കാറിന്നൊപ്പം

മുട്ടി മുട്ടി ഉരുമ്മണ പൂങ്കാറ്റു്

കുന്നിമണിക്കണ്ണില്‍ നോക്കി ചന്ദനപ്പൊന്‍തൂവല്‍ ചിക്കി

ആരും കാണാതോരം ചാരി പോരാമോ

ഇല്ലിക്കുഴലില്‍ തുള്ളിത്തേനില്ലേ

കന്നിപ്പാടത്തെ വെള്ളിച്ചേലില്ലേ

മാവുണ്ടു് മാമ്പൂവുണ്ടു്

തേനുണ്ണാന്‍ കൊതിയുണ്ടു്

എന്നാലും വന്നിട്ടില്ല മുണ്ടാട്ടം

(നാട്ടുമാവിലൊരു )

ആഹാ.. അക്കം പക്കം പറക്കുമ്പം

ചിക്കിച്ചിക്കി നടക്കുമ്പം

തക്കം നോക്കി പതുങ്ങും മാഞ്ചോട്ടില്‍

വെള്ളിവല വിരിച്ചിട്ടും

വള്ളിച്ചൂരല്‍ കൊരുത്തിട്ടും

മേലേ മേലേ പാറിപ്പാറി പോയാലോ

പീലിക്കാടുണ്ടേ ഓലക്കൂടുണ്ടേ

ചെല്ലക്കിളി നീയേ മെല്ലെ പോരില്ലേ

മഞ്ഞുണ്ടു് കുളിരുണ്ടു് മണ്‍കൂടിലിടമുണ്ടു്

എന്നാലും വന്നിട്ടില്ല പുന്നാരം

(നാട്ടുമാവിലൊരു )

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: ശ്രേയ ഘോഷൽ

Film/album: 916 (നയൻ വൺ സിക്സ്)

Explore this song