Malayalam lyrics
സുപ്രഭാതം.... സുപ്രഭാതം.... ദേവനാമമുണരും നടയിൽ വേദമന്ത്രമൊഴുകും ഉഷസ്സിൽ സൂര്യകിരണം പൊഴിയും സുരുചിര സുപ്രഭാതം അഴകായ്, അനുപമമായ്... ശ്രീകിരണങ്ങൾ സ്വർണ്ണ ശ്രീതിലകങ്ങൾ ചാർത്തും ഈശ്വരധ്യാനം പൂക്കും സുപ്രഭാതം പാർവ്വതീ പതേ, പരമേശ പശുപതേ, വര- ഗംഗപോലെ തിരുവടി പണിയും ഭക്തകോടികൾ ഉണരൂ തുയിലുണരൂ... ഹൃദയനളിനദളമുണരുന്നൊരു ലഹരിയൊഴുകുമനിതരലയകര- മോംകാരമന്ത്രമുണരുന്ന സുപ്രഭാതം സുര സുപ്രഭാതം സുരഭില സുപ്രഭാതം ബന്ധുബന്ധനം കർമ്മ ബന്ധനൊമ്പരം അതി- ലാളുമെന്റെ ജനികളിലഭയം നിന്റെ ഗീതികൾ അരുളൂ വരമരുളൂ... ചരണയുഗളദർശനം തേടി അരികിലണയുമസുലഭകളജതി- യുതിരും സർഗ്ഗ സ്വപ്ന സായൂജ്യ സുപ്രഭാതം ശിവ സുപ്രഭാതം ശിവമയ സുപ്രഭാതം
Song information
Music: കടവൂർ സന്തോഷ് ചന്ദ്രൻ
Lyricist: ജി നിശീകാന്ത്
Singer: സൗമ്യ സനാതനൻ
Film/album: ത്രിശൂലനാഥൻ
Explore this song
- Singer: സൗമ്യ സനാതനൻ
- Film / album: ത്രിശൂലനാഥൻ
- Composer: കടവൂർ സന്തോഷ് ചന്ദ്രൻ
- Lyricist: ജി നിശീകാന്ത്