Malayalam lyrics

ദൂരങ്ങളിൽ ആഴങ്ങളിൽ പോയാലെന്തേ

ഞാനും നിഴൽക്കൂട്ടും മാത്രം പോരും കൂടെ

ആരും കൂടെ പോരാത്തോരീ നീളും രാവിൽ

ആരേ കൈകൾ വീശിക്കൊണ്ടേ പോകും ദൂരേ

ഉയിരിലെ ചിറകടി സ്വരമെഴാ നിലവിളി

ഇരുളലകളിലൊഴുകിടുമൊരു പാഴ്ത്തടി

കനൽവഴികളെ താണ്ടി വന്ന കാലടി

ദൂരങ്ങളിൽ ആഴങ്ങളിൽ പോയാലെന്തേ

ഞാനും നിഴൽക്കൂട്ടും മാത്രം പോരും കൂടെ

ഇന്നലെകൾ മാഞ്ഞതല്ലേ പിൻനിലാവു പോലേ

മുന്നിലിനി പാഴ്മരുവോ ചെമ്പകപ്പൂങ്കാവോ

ആളൊഴിഞ്ഞൊരീ വഴിയിൽ നീളും നിഴൽ മാത്രം

ആലിലകൾ വീഴുമേതോകാതരമാം മൗനം

ഇടറി വീഴും വീണ്ടും നീളും യാനം

പകലിരവുകളാടിടുമൊരു കാവടി

തിരയടികൾ കരയിൽ മായ്ച്ച കാലടികൾ

ദൂരങ്ങളിൽ ആഴങ്ങളിൽ പോയാലെന്തേ

ഞാനും നിഴൽക്കൂട്ടും മാത്രം പോരും കൂടെ

ആരും കൂടെ പോരാത്തോരീ നീളും രാവിൽ

ആരേ കൈകൾ വീശിക്കൊണ്ടേ പോകും ദൂരേ

ഉയിരിലെ ചിറകടി സ്വരമെഴാ നിലവിളി

ഇരുളലകളിലൊഴുകിടുമൊരു പാഴ്ത്തടി

കനൽവഴികളെ താണ്ടി വന്ന കാലടി

Song information

Music: സുനിൽ കുമാർ പി കെ

Lyricist: റഫീക്ക് അഹമ്മദ്

Singer: നാരായണി ഗോപൻ

Film/album: ഭാരതപ്പുഴ

Explore this song