Malayalam lyrics
ദൂരെ പുഴയുടെ പാട്ടായ് ദൂരെ പുഴയുടെ പാട്ടായ് ഓ നിന്നെ ഞാന്‍ കാത്തു നിന്നു കാണാന്‍ കനവിന് കൂട്ടായ്.. ഓ നിന്നെ ഞാന്‍ തേടിവന്നു... ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍ ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍ അറിയാതെന്‍ നെഞ്ചില്‍ ശ്രുതിയിട്ടോളേ ദൂരെ പുഴയുടെ പാട്ടായ് ഓ നിന്നെ ഞാന്‍ കാത്തു നിന്നു.. മുന്നില്‍ നില്‍ക്കവേ.. മിന്നിമായും മഞ്ഞുമൈനേ ആദ്യം.. കണ്ടനാള്‍ ഇത്രമാത്രം ഇഷ്ടമായോ എത്രനാള്‍ ഇങ്ങനെ എന്റെ മുന്നില്‍.. നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും (2) ചന്ദന നാഴിയില്‍ ചിന്തിയ മുത്തുപോല്‍ നിന്‍ ചിരി മാത്രമാണെന്നും.. ഓര്‍മ്മയില്‍.. ദൂരേ പുഴയുടെ പാട്ടായ് ഓ നിന്നെ ഞാന്‍ കാത്തു നിന്നു.. വേനല്‍ പൊയ്കയില്‍.. പെയ്തിറങ്ങും വെണ്ണിലാവേ ഓരോ യാത്രയും.. നീ തുളുമ്പും മഴയിലൂടെ എത്രനാള്‍ ഇങ്ങനെ എന്റെയുള്ളില്‍.. ചക്കരത്തെന്നലായ് നീയൊളിക്കും (2) മാമര തണലിലും മരതക കനവിലും നിന്‍ നിഴല്‍ മാത്രമാണെന്നും ഓമലേ.. ദൂരേ പുഴയുടെ പാട്ടായ് ഓ നിന്നെ ഞാന്‍ കാത്തു നിന്നു.. കാണാന്‍ കനവിന് കൂട്ടായ്.. ഓ നിന്നെ ഞാന്‍ തേടിവന്നു... ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍ ഒരു പുല്ലാങ്കുഴലായ് ഒരു ജന്മം മുഴുവന്‍ അറിയാതെന്‍ നെഞ്ചില്‍ ശ്രുതിയിട്ടോളേ ദൂരെ ദൂരെ പുഴയുടെ പാട്ടായ് ഓ നിന്നെ ഞാന്‍ കാത്തു നിന്നു..
Song video
Song information
Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ചക്രം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ചക്രം
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി