Malayalam lyrics

ദൂരേ ദൂരേ വാനിൽ നീ മിന്നൽ പൊന്നായുതിരവേ

ഏതോ മേഘം പോലെ ഞാൻ നിന്നിൽ തന്നെയണയവേ

നീ പറയാൻ വൈകിയോ രാമഴ പോലാശകൾ

ദൂരേ ദൂരേ വാനിൽ ഞാൻ മിന്നൽ പൊന്നായുതിരവേ

ഞാനറിയാൻ വൈകിയോ  രാമഴ പോലാശകൾ (ദൂരേ...)

നെയ് മണക്കും വാക്കിനുള്ളിൽ

ദീപം പോലെ നീ എരിയവേ

മണ്ണിനുള്ളിൽ സ്വർണ്ണം പൂക്കും മഞ്ഞൾ

മുത്തായ് ഞാൻ തപസിലായ്   (2)  (ദൂരെ...)

മെയ്യൊളിക്കും ചെപ്പിനുള്ളിൽ

കസ്തൂരിയായ് നീ അലിയവേ

നിൻ മൊഴിയാൽ പെയ്തില്ലല്ലോ

തേൻ നനഞ്ഞ മൂക ഞാൻ (2) (ദൂരേ...)

--------------------------------------------------------------------------

Song video

Watch on YouTube

Song information

Music: ശ്രീനിവാസ്

Lyricist: ബീയാർ പ്രസാദ്

Singer: ദിനേശ്സുജാത മോഹൻ

Film/album: സീതാ കല്യാണം

Explore this song