Malayalam lyrics

മന്ദാരപ്പൂവെന്തേ പുലരിയോട് കിന്നാരം ചോദിച്ചു

സിന്ദൂരം പോരെന്നോ ചൊടിയിതളിൽ

സമ്മാനം വേണ്ടെന്നോ

പുഴയിൽ അലകളെഴുതും കവിത കേൾക്കണ്ട

കസവു കുടയും ശലഭകളികൾ കാണണ്ടേ

ഇള വെയിലിനാൽ തളിർനാമ്പുകൾക്കമൃതാന്നമേകണ്ടേ

(മന്ദാര..)

ഇളം തിണ്ണപ്പായയിൽ രാമകഥ നുണഞ്ഞു

കൊണ്ടാശകൾ ചായണം തൊടിയിലെ

വിളകളിൽ പൊന്നായ് മിന്നാൻ

മണ്ണിലു വിണ്ണിലെ വർണ്ണമിണക്കാൻ

കണ്ണിനു പൊൻ കണി ഭംഗി വിടർത്താൻ

തിരിയിടും ഉതിർവെട്ടം നിറകതിരണിയട്ടെ

മനസ്സുകൾ നിറയട്ടെ

(മന്ദാര...)

മരത്തണൽ കുടയായ് താഴെയൊരു ഗുരുകുലമാകണം നീയിനി

പുതിയൊരു തലമുറ നന്നായ്‌ വന്നാൽ

ഉള്ളിലെ നന്മകൾ അക്ഷരമുത്തായ്

വെള്ളിവിളക്കായ് നന്മതിലാക്കാൻ

എരിയുക കനലന്തി തിരികളിൽ

നിറമേകി പകരുക മനശാന്തി

(മന്ദാര,..)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: ബീയാർ പ്രസാദ്

Singer: രാധികാ തിലക്

Raaga: ആരഭി

Film/album: ഞാൻ സൽപ്പേര് രാമൻ കുട്ടി

Song video

Watch on YouTube

Additional song details

Singer: എം ജി ശ്രീകുമാർരാധികാ തിലക്

Explore this song