Malayalam lyrics
കാ കാക്കേ കൂടെ കൂട്ടു വാ രാക്കൂട്ടിൽ പാടാൻ പാട്ടു താ (2) കൊത്തിക്കൊത്തി കൂത്താടി കൂടെയിരിക്കാൻ വാ കൊച്ചിളമാവിൽ ചേക്കേറി കൂനിയിരിക്കാൻ വാ കുറുമ്പൊത്ത കുറുവാലുമായ് ഓ.. (കാ കാക്കേ..) രുക്കുമണിക്കുയിലമ്മേ നിന്നുടെ മുത്തു പതിച്ച പതക്കമെനിക്കല്ലേ ഈ മോതിരവും കുനു കൈവളയും നിറവാർമുടിയും ഇനിയെന്റേതല്ലേ ചക്കരവാക്കു പറഞ്ഞും കിക്കിളി മൊട്ടുകൾ തൊട്ടു വിളിച്ചതുമാരാണ് എന്റെ മനസ്സിലൊളിച്ചു കളിയ്ക്കണൊ- രുണ്ണിയെ വെണ്ണയുമായ് വരൂ മല്ലി നിലാവിനെ മുല്ലകൾ മൂടിയതാരാണ് (കാ കാക്കേ..) ചക്കിനു വെച്ചൊരു കാര്യം ഇന്നൊരു കൊക്കിനു കൊള്ളുകയില്ലെടാ പുന്നാരേ ഈ കുമ്പിളിലെ കുളിരമ്പിളിയെ മഴനൂൽവിരലാൽ കവിൾ തൊട്ടേക്കല്ലേ പത്തരമാറ്റൊളി മുത്തേ നിന്നുടെ കൊക്കുരുമ്മിച്ചു കളിയ്ക്കണ കാറ്റോ ഞാൻ നിന്നെ നിനച്ചു നിനച്ചു നിലാക്കിളി ഇന്നലെ രാത്രിയിൽ നിന്നുടെ ജാലക വാതിലിൽ മുട്ടിവിളിച്ചൊരു പാട്ടേത് ( കാകാക്കേ...)
Song information
Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ആശ ജി മേനോൻ
Film/album: ഗ്രീറ്റിംഗ്‌സ്
Explore this song
- Singer: ആശ ജി മേനോൻ
- Film / album: ഗ്രീറ്റിംഗ്‌സ്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി