Malayalam lyrics
ദൂരംതീരാ പാതകൾ തേടും കാലംകാണാ യാത്രക്കാരാ നീ തുടങ്ങിയ സഞ്ചാരങ്ങൾ നീ തുടങ്ങിയിടത്താണിന്നും ശരിയുടെ കടലിൽ നിന്നോ തെറ്റിന്റെ കരയിൽ നിന്നോ എങ്ങിനെ പിറവി പിറന്നു ഉത്തരം അറിയാ ചോദ്യമിന്നും ഉത്തരം അറിയാ ചോദ്യമിന്നും ഉദിക്കാത്ത കിഴക്കിന്റെ പീടിക്കുള്ളിലമരാതെ പടിഞ്ഞാറസ്തമസ്തിക്കാതെ കറങ്ങുമ്പോഴും താളം തെറ്റാതെ പായും ദിനരാത്ര കൂത്തരങ്ങിൽ കാലത്തിന്നൊടുങ്ങാത്ത കാത്തിരിപ്പ് കാലത്തിന്നൊടുങ്ങാത്ത കാത്തിരിപ്പ് ( ദൂരംതീരാ... ) തുടിക്കുന്ന മനസ്സിന്റെ ചിരിക്കുള്ളിലലിയുന്നു മിടിക്കുന്ന മിഴിനീരിൻ ശവക്കോലങ്ങൾ ബന്ധങ്ങൾ ചേർന്നലക്കും വിഴുപ്പു ഭാണ്ഡവും താങ്ങി സ്നേഹത്തിൻ വെളൂത്തേടക്കാത്തിരിപ്പ് ( ദൂരംതീരാ... )
Song video
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Film/album: പകരം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പകരം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല