Malayalam lyrics
ഉം.. ഉം..ഉം.. നീലമേഘം പൊഴിയാറായി അകലെ മാമലയില്‍ പീലിവീശി ആടിടുന്നു മാമയില്‍ജാലം ഉള്ളിനുള്ളില്‍ പലനാള്‍ മുമ്പേ ഒളിഞ്ഞിരുന്നവനേ എന്നെ നിന്നില്‍ നിന്നെ എന്നില്‍ എന്നു കാണും നാം ചൊല്ലൂ നീലമേഘം പൊഴിയാറായി അകലെ മാമലയില്‍ പീലിവീശി ആടിടുന്നു മാമയില്‍ ജാലം മനസ്സുകൊണ്ടും വാക്കുകൊണ്ടും ഒരു വികാരം നാം ചിമിഴിനുള്ളില്‍ ആഴി തേടും അറിവുദാഹികള്‍ നാം പഠനമാകാന്‍ തന്‍ ശരീരം ദാനം നൽകുവോരും ജീവനാടും നാട്ടരങ്ങും കാണാത്ത കാണികളും ഞാനും നീയും ഒന്നുചേരും മായാവിനോദവനം (2) നീലമേഘം പൊഴിയാറായി അകലെ മാമലയില്‍ പീലിവീശി ആടിടുന്നു മാമയില്‍ജാലം ഉള്ളിനുള്ളില്‍ പലനാള്‍ മുമ്പേ ഒളിഞ്ഞിരുന്നവനേ എന്നെ നിന്നില്‍ നിന്നെ എന്നില്‍ എന്നു കാണും നാം ഞൊടിയില്‍ നമ്മള്‍ തമ്മിൽ തമ്മില്‍ മനങ്ങള്‍ പന്താടി അതിരുകാണാ തീരദൂരം കനവു പങ്കുവെച്ചു നിമിഷനൂലില്‍ ജന്മബന്ധം അന്യോന്യം ചാർത്തുമ്പോഴും മീതെയേതോ പൂവസന്തം തേന്‍തുള്ളി വീഴ്ത്തുമ്പോഴും സ്നേഹദൂതന്‍ കൈയിലേന്തും നാടോടിത്തംബുരു നാം (2) നീലമേഘം പൊഴിയാറായി അകലെ മാമലയില്‍ പീലിവീശി ആടിടുന്നു മാമയില്‍ജാലം ഉള്ളിനുള്ളില്‍ പലനാള്‍ മുമ്പേ ഒളിഞ്ഞിരുന്നവനേ എന്നെ നിന്നില്‍ നിന്നെ എന്നില്‍ എന്നുകാണും നാം ചൊല്ലൂ നീലമേഘം പൊഴിയാറായി അകലെ മാമലയില്‍ പീലിവീശി ആടിടുന്നു മാമയില്‍ ജാലം
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
Film/album: പകരം
Explore this song
- Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
- Film / album: പകരം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല