Malayalam lyrics
നീലമേഘം പൊഴിയാറായ് അകലെമാമലയിൽ പീലിവീശി ആടിടുന്നു മാമയിൽ ജാലം ഉള്ളിനുള്ളിൽ പലനാൾ മുൻപേ ഒളിഞ്ഞിരുന്നവനേ എന്നെ നിന്നിൽ , നിന്നെയെന്നിൽ എന്നും കാണും നാം ചൊല്ലൂ ... ( നീലമേഘം ... ) മനസ്സുകൊണ്ടും വാക്കുകൊണ്ടും ഒരു വികാരം നാം ചിമിഴിനുള്ളിൽ ആഴിതേടും അറിവുദാഹികൾ നാം പഠനമാകാൻ തൻ ശരീരം ദാനം നൽകോരും ജീവനാടും നാട്ടരങ്ങും കാണാത്ത കാണികളും ഞാനും നീയും ഒന്നും ചേരും മായാവിനോദവനം ഞാനും നീയും ഒന്നും ചേരും മായാവിനോദവനം (നീലമേഘം.. ) ഞൊടിയിൽ നമ്മൾ തമ്മിൽ തമ്മിൽ മനങ്ങൾ പന്താടി അതിരുകാണാത്തീരദൂരം കനവു പങ്കുവെച്ചു നിമിഷനൂലിൽ ജന്മബന്ധം അന്യോന്യം ചാർത്തുമ്പോഴും നീതിയേതോ പൂവസന്തം തേൻത്തുള്ളി വീഴ്ത്തുമ്പോഴും സ്നേഹദൂതൻ കൈയിലേത്തും നാടോടിത്തമ്പുരു നാം സ്നേഹദൂതൻ കൈയിലേത്തും നാടോടിത്തമ്പുരു നാം ( നീലമേഘം... )
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
Film/album: പകരം
Explore this song
- Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
- Film / album: പകരം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല