Malayalam lyrics
(M)തളിരാമ്പൽ പൂക്കുമൊരു താരയാമിനിയിലരികെ വന്നു സഖി നീ ഇളമാൻ കിടാങ്ങൾ കളിയാടി വന്നു വരവേറ്റു നിന്നെ സുമുഖീ... ചിരകാലമെന്റെ മനസ്സിൽ വിരിയാതെ നിന്നൊരുഷസ്സേ... നീയെന്നുള്ളിൽ നിറവാസന്തമായ്.... (തളിരാമ്പൽ) (F)പാൽ കുളിരിൽ നനയും ഒരു പാതിരാപ്പക്ഷിപോൽ (M)രാത്തളിരിൻ തണലിൽ നറു പാരിജാതമായ്... ഞാനിനി നിന്റെ ലോലദലമാകെ... ശുഭരാഗചുംബനം നൽകാം ഞാൻ... (F)മനസ്സിൽ നീ പെയ്യും മധുചന്ദ്രകിരണമണിയാം....(തളിരാമ്പൽ) (F)ചഞ്ചലയാം നിൻ ചിരിയും... ഒരു ചാരു ശ്രീരാഗമായ് (M)ചന്ദനമായ് കുതിരാം നിന്നിൽ.. ചൈത്രഭംഗിയായി ഞാനിനി നിന്റെ നൃത്തലയജതി പാടാൻ ഒരു ദേവഗീതമധുതൂവാം ഞാൻ... വെറുതെ നീ പാടും ശ്രുതി തേടി ഞാനുമലയാം (തളിരാമ്പൽ.)
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Film/album: തെക്കേക്കര സൂപ്പർഫാസ്റ്റ്
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: തെക്കേക്കര സൂപ്പർഫാസ്റ്റ്
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി