Malayalam lyrics
തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവിധികളിൽ കതിരിടും തിന തേടുമീ ചെറു വെൺപിറാവുകളെ കുറുകിയേതോ കഥ മൊഴിഞ്ഞും പാട്ടു മൂളിയുമിന്നലെ സ്വയമലിഞ്ഞും ലയമറിഞ്ഞും നിങ്ങളീവഴി പാറവേ ആളുമെൻ എരിതീയിലീ ചിറകാകെ നീറിയെന്നോ [തളിരിടും പൂഞ്ചിറകുമായ്.... നൂറു നൂറു പ്രതീക്ഷകൾ ചുടു വേനലേൽക്കും വേളയിൽ ഉരുകി വീഴും കണ്ണുനീരാൽ ഇളകിനൊമ്പര സാഗരം പുണ്യങ്ങൾ തേടും ജന്മങ്ങളെല്ലാം മണ്ണിൽ വീണടിഞ്ഞോ [തളിരിടും പൂഞ്ചിറകുമായ്.... ആർദ്രയാമൊരു സന്ധ്യയിൽ പകൽ മായുമേതോ വേളയിൽ അകലെയെങ്ങോ തെളിയുമെന്നോ സ്നേഹ സാന്ത്വന ദീപകം ശ്യാമാന്തകാരം മൂടുന്ന നെഞ്ചിൽ നാളമായ് വിടരാം [തളിരിടും പൂഞ്ചിറകുമായ്....
Song information
Music: രാജാമണി
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: ഒരു പഞ്ചതന്ത്രം കഥ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഒരു പഞ്ചതന്ത്രം കഥ
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി