Malayalam lyrics
തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണി പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണി ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണി അഡ ഡോക്ടറേ ലഡു തിന്നെട എന്റെ വാവയ്ക്ക് വാവാവം (തട്ടണ...) പട്ടം കെട്ടിപ്പറക്കാം കുട വട്ടം കൊട്ടിപ്പാടാം ഇവളനുരാഗ പൂജാരിണി ചുറ്റും ചുറ്റിപ്പായാം മണിമുറ്റത്തെങ്ങും മേയാം ഇത് ചാർലീ ചാപ്ലിൻ മിസ്റ്റർ ചാർലി ചാപ്ലിൻ പട കൂട്ടണം പല കൂട്ടരേ എന്റെ സ്നേഹത്തിൻ തേരോത്സവം (തട്ടണ..) പൊന്നും മുത്തും വാങ്ങാം പല കല്ലേം മാലേം വാങ്ങാം ഇവളലിവാർന്ന കല്ലോലിനീ ചാന്തും ചിന്തും വേണം ചെറു ചിന്ദൂരപ്പൂ വേണം ഇവളിതളാർന്ന സൗഗന്ധികം ഇത് ചാർലീ ചാപ്ലിൻ മിസ്റ്റർ ചാർലി ചാപ്ലിൻ വഴി മാറണം വഴി മാറണം എന്റെ സ്നേഹത്തിൻ ദീപോത്സവം (തട്ടണ...) -----------------------------------------------------------------------------------------------------
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: അഫ്സൽ
Film/album: ഇമ്മിണി നല്ലൊരാൾ
Explore this song
- Singer: അഫ്സൽ
- Film / album: ഇമ്മിണി നല്ലൊരാൾ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി